Awara Hoon
ഭാവനയുടെയും ഭ്രമാത്മകതയുടെയും മിത്തുകളുടെയും കെട്ടുകഥകളുടെയും ഓർമ്മകളുടെയും ഓർമ്മപ്പെടുത്തലുകളുടെയും സാഹിത്യാനുകല്പനങ്ങളുടെയും വലിയൊരു ലോകമാണ് എഴുത്തുകാരൻ വായനക്കാർക്ക് മുമ്പിൽ തുറന്നു വയ്ക്കുന്നത്. ഒരു മായാജാലക്കാരന്റെ കയ്യടക്കത്തോടെ അയാൾ തന്റെ എഴുത്തിൽ സത്യത്തിന്റെയും മിഥ്യയുടെയും യാഥാർത്ഥ്യത്തിന്റെയും അയാഥാർത്ഥ്യത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതാക്കുന്നു. ഓർമ്മകളിലും അനുഭവക്കുറിപ്പുകളിലും ഉള്ള സർഗാത്മകമായ ഭാവനയുടെ പ്രസരണത്തെ, ഒരുവേള അവ എഴുത്തുകാരൻ മെനഞ്ഞെടുത്ത കൽപ്പനാസൃഷ്ടിയാണോ എന്ന സന്ദേഹത്തിൽ വായനക്കാരനെ