ഭാവനയുടെയും ഭ്രമാത്മകതയുടെയും മിത്തുകളുടെയും കെട്ടുകഥകളുടെയും ഓർമ്മകളുടെയും ഓർമ്മപ്പെടുത്തലുകളുടെയും സാഹിത്യാനുകല്പനങ്ങളുടെയും വലിയൊരു ലോകമാണ് എഴുത്തുകാരൻ വായനക്കാർക്ക് മുമ്പിൽ തുറന്നു വയ്ക്കുന്നത്. ഒരു മായാജാലക്കാരന്റെ കയ്യടക്കത്തോടെ അയാൾ തന്റെ എഴുത്തിൽ സത്യത്തിന്റെയും മിഥ്യയുടെയും യാഥാർത്ഥ്യത്തിന്റെയും അയാഥാർത്ഥ്യത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതാക്കുന്നു. ഓർമ്മകളിലും അനുഭവക്കുറിപ്പുകളിലും ഉള്ള സർഗാത്മകമായ ഭാവനയുടെ പ്രസരണത്തെ, ഒരുവേള അവ എഴുത്തുകാരൻ മെനഞ്ഞെടുത്ത കൽപ്പനാസൃഷ്ടിയാണോ എന്ന സന്ദേഹത്തിൽ വായനക്കാരനെ കൊണ്ടെത്തിക്കുന്നു. കഥകളിൽ കാണുന്ന യഥാതഥ ആഖ്യാന സവിശേഷത അവ ജീവിതത്തിൽ സംഭവിച്ചതാണോ എന്നുള്ള ആശങ്കയിലും വായനക്കാരെ കൊണ്ടെത്തിക്കുന്നു. ഇത്തരത്തിൽ യാഥാർത്ഥ്യവും ഭാവനയും ഇടകലർത്തി കഥാകഥനത്തിന്റെ മാസ്മരികമായ അനുഭൂതിയെ വാക്കുകളിലൂടെ പകർന്നു നൽകുവാൻ സാധിക്കുന്നു എന്നതിലാണ് ഖാലിദ് എന്ന എഴുത്തുകാരന്റെ വിജയം.
Khalid Backer, a trailblazer in Kerala’s media landscape, is now making his debut as a writer with his highly anticipated memoir and short story collection titled Awara Hoon. Known for his instrumental role in launching Kerala’s first 24×7 news channel India Vision, and as a founding member of Cochin Media School, Khalid’s journey in media has been as dynamic as it is inspiring. His debut writing reflects a new chapter in his career, driven by his lifelong passion for storytelling and literature.
In Awara Hoon, Khalid delves into personal reflections and vivid narratives, offering readers a glimpse into his world of travels, experiences, and life lessons. Alongside running his publishing house Mystic Thread Books in Kerala, Khalid Backer now embarks on this exciting new venture as an author, bringing his rich experiences to the literary stage.